
തൃശൂർ: കരുവന്നൂർ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബിജു കരീമിന്‍റെയും സെക്രട്ടറി സുനില്‍ കുമാറിന്‍റെയും സഹായത്തിലാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയതെന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ അനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറു വസ്തുക്കള്‍ ഈടായി നല്‍കി എട്ടുകോടിയാണ് ബാങ്കില്‍ നിന്നെടുത്തത്. അടവു തെറ്റിയപ്പോഴാണത് പതിനെട്ട് കോടിയായത്. നൂറു ചിട്ടിയുടെ ഒരു ലോട്ട് മുഴുവനും അനില്‍ കുമാര്‍ കൈക്കലാക്കിയിരുന്നു. പിന്നീട് ഈ ചിട്ടി ഉപയോഗിച്ച് മൂന്ന് കോടി വായ്പയും എടുത്തി. ആദ്യത്തെ കുറച്ച് മാസങ്ങൾ ചിട്ടി അടച്ചെങ്കിലും പിന്നീട് മുടങ്ങി.
കരുവന്നൂരില്‍ നടന്ന മുഴുവന്‍ നിയമവിരുദ്ധ ഇടപാടികളുകളെക്കുറിച്ചും അനില്‍ കുമാര്‍ വെളിപ്പെടുത്തി. കരുവന്നൂരില്‍ കണ്ടമാനം പണം കിട്ടുമെന്ന് പറഞ്ഞത് ഡയറക്ടര്‍ ബോര്‍ അംഗം ആന്‍റോ ബിജു കരീമും സെക്രട്ടറി സുനില്‍കുമാറും സഹായിച്ചെന്നും അനിൽകുമാർ വെളിപ്പെടുത്തി. നൂറു ചിട്ടിയുടെ ഒരു ലോട്ട് ഒന്നാകെ വാങ്ങി. ആറു വസ്തുക്കള്‍ ഈടായി നല്‍കി എട്ടു കോടി എടുത്തു. തിരിച്ചടച്ചത് തുശ്ചമായ തുക നിയമ വിരുദ്ധ ഇടപാട് ആരും ചോദ്യം ചെയ്തില്ല.
നോട്ടു നിരോധനത്തോടെ സാമ്പത്തികമായി തകര്‍ന്നു. ഓഹരി ഇടപാടില്‍ 12 കോടി നഷ്ടപ്പെട്ടു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിലെ കടം പലിശയടക്കം പതിനെട്ട് കോടിയായി. ഇഡി റെയ്ഡ് ചെയ്ത് രേഖകളെല്ലാം പിടിച്ചെടുത്തെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. ഇതിന്റെയെല്ലാം കമ്മീഷൻ ആർക്കൊക്കെ പോയി എന്നതാണ് സംശയം. എട്ടിന് ഇയാളെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. അന്ന് ഇയാൾക്ക് സത്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരും. എന്നാൽ, ഇതുവരെ അനിൽ ഉന്നതരുടെ പേരൊന്നും പറഞ്ഞിട്ടില്ല. പി പി കിരണിന് ശേഷം ഏറ്റവും കൂടുതൽ തുക തട്ടിയെടുത്ത ആൾ അനിൽകുമാറെന്നാണ് ഇഡി കണ്ടെത്തൽ. ബാങ്കിന്റെ എല്ലാ നിയമങ്ങളും മറി കടന്നാണ് അനിൽകുമാറിന് ലോണും ചിട്ടിയും അനുവദിച്ചത്. ബിജു കരീമിന്റെയും സുനിൽകുമാറിന്റെയും മാത്രം അറിവോടെയല്ല ഇതെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam