കെ കരുണാകരന്‍ അനുസ്മരണം മുന്നിൽ നിന്ന് നടത്തി പാർട്ടി വിട്ട നേതാവ്; ഞെട്ടി കോൺ​ഗ്രസ് നേതൃത്വം

By Web TeamFirst Published Dec 24, 2021, 2:50 AM IST
Highlights

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാര്‍ട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥാണ്

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ (Palakakd Congress) ഏറെ കോളിളക്കമുണ്ടാക്കി ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് (Congress) വിട്ട എ വി ഗോപിനാഥിന്‍റെ (A V Gopinath) നേതൃത്വത്തില്‍ കെ കരുണാകരന്‍ (K Karunakaran) അനുസ്മരണം നടത്തി. പെരിങ്ങോട്ടുകുറിശ്ശിയില്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാര്‍ട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥാണ്.

പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഒഴുകിയെത്തി. ഔദ്യോഗിക നേതൃത്വത്തെ ശരിക്കും ഞെട്ടിക്കും വിധത്തിലായിരുന്നു അനുസ്മരണ ചടങ്ങ്. മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി പി മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതേസമയം, താന്‍ ഇപ്പോഴും പാര്‍ട്ടിയ്ക്ക് പുറത്ത് തന്നെയാണെന്ന് എ വി ഗോപിനാഥ് ആവര്‍ത്തിച്ചു.

അനുഭാവിയെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക നേതൃത്വത്തെ മുഖവിലയ്ക്കെടുക്കാതെ സ്വതന്ത്രമായുള്ള പ്രവര്‍ത്തനം തുടരാനാണ് എ വി ഗോപിനാഥിന്‍റെയും ഒപ്പമുള്ളവരുടെയും നീക്കം.

നേരത്തെ, വിമതസ്വരം ഉയർത്തിയ എ വി ​ഗോപിനാഥിനെ ഒഴിവാക്കിയാണ് ഡിസിസി പുനസംഘടനാ പട്ടിക കെ സുധാകരൻ തയാറാക്കിയത്. കോൺഗ്രസ് വഞ്ചിച്ചു എന്നു കരുതുന്നില്ല എന്ന് പട്ടികയെക്കുറിച്ച് എ വി ​ഗോപിനാഥ് പ്രതികരിച്ചിരുന്നു. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താൻ. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോൺഗ്രസിൽ നിന്ന് രാജിവച്ചതോടെ ചാപ്റ്റർ അടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്; പെരിങ്ങോട്ടുകുറിശ്ശിയില്‍ നേതൃ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

click me!