പിഎസ്‍സി ചെയർമാനെ പുറത്താക്കാനുള്ള ശുപാർശ; രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാടെന്ന് എംവി ഗോവിന്ദൻ

Published : Oct 25, 2026, 03:31 PM IST
MV Govindan

Synopsis

പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാട് ആണെന്നും പിഎസ്‍സിയെ അട്ടിമറിക്കാൻ ഗവർണറെ ബിജെപി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാട് ആണെന്നും പിഎസ്‍സിയെ അട്ടിമറിക്കാൻ ഗവർണറെ ബിജെപി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും നിലപാട് വ്യക്തമാക്കണം. വിഷയത്തിൽ യുഡിഎഫ് അർലേക്കറെ പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ജനറിക് മരുന്നുകൾക്കെതിരെ എൽഡിഎഫിൻ്റെ മുൻ ആരോഗ്യമന്ത്രിമാർ എന്നത് പച്ചക്കള്ളമാണ്. ക്ലിനിക്കൽ ട്രയൽ നടത്തുന്ന മരുന്ന് എന്തിന് നൽകിയെന്ന് പറയണമെന്നും എംവി ഗോവിന്ദൻ ചോദിച്ചു. പിപി ദിവ്യയുടെ കത്ത് സംസ്ഥാന നേതൃത്വത്തിന് കിട്ടിയില്ല. ദിവ്യയുടെ കാര്യത്തിൽ ഇപ്പോൾ മറുപടി പറയേണ്ടതില്ല. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ഇപ്പോൾ മറുപടി പറയാനില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബെൻസ് ഓടിച്ചത് ആ​ഗ്രഹം കൊണ്ടാണെന്ന് ജഡ്ജിയുടെ മകനായ 17-കാരൻ, പോയത് നൈറ്റ് ഡ്രൈവിന്; അച്ഛനെ നഷ്ടമായി മൂന്നുമക്കൾ
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി സർക്കാർ; പാമ്പ് കടിച്ചോ കടന്നൽ കുത്തേറ്റോ ഉള്ള ജീവഹാനിക്ക് 5 ലക്ഷം