ഡിസംബറിൽ റെക്കോർഡ് മഴ ,25 വർഷത്തിനിടയിൽ കേരളത്തില്‍ ഏറ്റവും കൂടുതൽ മഴ കിട്ടിയ ഡിസംബറെന്ന് കാലാവസ്ഥ കേന്ദ്രം

Published : Dec 18, 2022, 02:30 PM ISTUpdated : Dec 18, 2022, 02:31 PM IST
ഡിസംബറിൽ റെക്കോർഡ് മഴ ,25 വർഷത്തിനിടയിൽ കേരളത്തില്‍ ഏറ്റവും കൂടുതൽ മഴ കിട്ടിയ ഡിസംബറെന്ന് കാലാവസ്ഥ കേന്ദ്രം

Synopsis

ഡിസംബർ 1 മുതൽ 18 വരെ ലഭിച്ചത് 84.7 മി.മി. മഴ ,തുലാവർഷത്തിൽ കേരളത്തിൽ 3% മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം:കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഡിസംബർ മാസമായി 2022. ഡിസംബർ 1 മുതൽ 18 വരെയായി  ഇതുവരെ ലഭിച്ചത് 84.7 mm മഴ .ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്  1946ലാണ്. അന്ന് റെക്കോർഡ് ചെയ്തത്  202.3 mm മഴ.   ഇതുവരെയുള്ള കണക്ക് പ്രകാരം 11 വർഷങ്ങളിൽ  കേരളത്തിൽ ഡിസംബർ മാസത്തിൽ 100 mm കൂടുതൽ മഴ രേഖപെടുത്തിയിരുന്നു. 1997 (93.4 mm) 1998 ( 84.3 mm) 2015 ( 79.5 mm) വർഷങ്ങളിൽ കൂടുതൽ മഴ റെക്കോർഡ് ചെയ്തിരുന്നു.

നിലവിൽ  തുലാവർഷത്തിൽ കേരളത്തിൽ 3% മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 mm മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയില്‍ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ കുറവ് രേഖപെടുത്തി .

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും