പിലാത്തോസും യൂദാസും ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ, ഈ വഞ്ചന നാട് പൊറുക്കില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍

Published : Dec 18, 2022, 01:19 PM ISTUpdated : Dec 18, 2022, 01:54 PM IST
പിലാത്തോസും യൂദാസും ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ, ഈ വഞ്ചന നാട് പൊറുക്കില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍

Synopsis

ശ്രീധരന് പണത്തിനോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം. സിപിഎമ്മുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നും ആക്ഷേപം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. പിലാത്തോസും ജൂദാസും ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ. ഈ വഞ്ചന ഒരിക്കലും നാട് പൊറുക്കില്ല. സി.കെ ശ്രീധരൻ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ ചതിച്ചു. കേസിന്‍റെ  എല്ലാ വിവരങ്ങളും സി.കെ ശ്രീധരന് കുടുംബം കൈമാറി. എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് രേഖകൾ കൈമാറിയത്. കോൺഗ്രസ്‌ നേതാവായിരുന്ന ശ്രീധരനെ അന്ന് അവിശ്വസിച്ചിരുന്നില്ല. എന്നാൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബത്തെ പിന്തിരിപ്പിച്ചു. സി.കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത്  കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണ്.ശ്രീധരന് പണത്തിനോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം.പണത്തിനു വേണ്ടി സിപിഎമ്മുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി

 

പെരിയ ഇരട്ടക്കൊല: പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുൻ കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ ശ്രീധരൻ

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം