പൊടിപൊടിച്ച് ഓണം, ഇത് റെക്കോർഡ് വിൽപ്പന! സഹകരണ മേഖലയിൽ 312 കോടിയുടെ വിൽപ്പന

Published : Sep 09, 2025, 05:11 PM IST
consumerfed onam

Synopsis

ഓണക്കാലത്ത് സഹകരണ മേഖലയിൽ 312 കോടി രൂപയുടെ വിൽപ്പന. കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകളിലൂടെ 187 കോടി രൂപയുടെയും സൂപ്പർമാർക്കറ്റുകളിലൂടെ 125 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്.  

തിരുവനന്തപുരം :  ഓണക്കാലത്ത് സഹകരണ മേഖലയിലുണ്ടായത് റെക്കോർഡ് വില്പന. ആകെ 312 കോടി രൂപയുടെ വിൽപന നടന്നതിൽ 187 കോടി രൂപ കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണികളിലൂടെയാണ്. സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ 125 രൂപയുടെ വിൽപ്പനയും നടന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കൺസ്യൂമർഫെഡിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ.പി.എം.ഇസ്മയിൽ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെയും മറ്റു നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. ലിറ്ററിന് 339 രൂപ പ്രകാരം 11 ലക്ഷം ലിറ്റർ വെളിച്ചെണ്ണ ഓണച്ചന്തകളിലൂടെ വിറ്റു. 110 കോടി രൂപയുടെ മദ്യ വില്പനയും കൺസ്യൂമർഫെഡിൽ ഓണക്കാലത്തുണ്ടായി. 3 ബിയർ യൂണിറ്റ് ഉൾപ്പെടെ 49 വിദേശമദ്യ ഷോപ്പുകളിലൂടെയായിരുന്നു വിൽപന.

 

   

 

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം