ജലനിരപ്പ് ഉയർന്നു; ബാണാസുരസാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

By Web TeamFirst Published Sep 12, 2022, 2:21 PM IST
Highlights

സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു.

ബത്തേരി: ജലനിരപ്പ് ഉയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 774.5 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ്  അപ്പർ റൂൾ ലെവലിൽ എത്തിയാൽ   ഡാമിലെ അധിക ജലം കുറഞ്ഞ അളവിൽ  ഒഴിക്കിവിടും. സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു.

രാഹുലിനെ കാണാനെത്തിയവരുടെ ഇടയില്‍ പതിയിരുന്ന് പോക്കറ്റടി; പേഴ്സും പണവുമെല്ലാം നഷ്ടമായി, ദൃശ്യങ്ങള്‍ പുറത്ത്

സംസ്ഥാനത്ത് രണ്ടിടത്ത് മിന്നൽ ചുഴലി; വീടുകൾ തകര്‍ന്നു, 150 ഓളം മരങ്ങൾ കടപുഴകി

കാസര്‍കോട്/ തൃശൂര്‍ : സംസ്ഥാനത്ത് രണ്ടിടത്ത് മിന്നൽ ചുഴലിയടിച്ചു. കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മിന്നൽ ചുഴലിയുണ്ടായത്. കാസർകോട് മാന്യയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. 150 ഓളം മരങ്ങൾ കട പുഴകി. തൃശൂരിൽ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റിൽ വൈദ്യുതിപോസ്റ്റുകൾ തകർന്നു.

കാസർകോട് മാന്യയിലെപട്ടാജെ, മല്ലടുക്ക പ്രദേശങ്ങളിൽ  ഇന്ന് പുലർച്ചെയോടെ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടമാണുണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപറ്റുകയും 150 ഓളം മരങ്ങൾ കട പുഴകുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം അടക്കം തകരാറിലായി. ഉദയകുമാര‍് ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, സുബ്ബയ്യ നായ്ക്ക് എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള‍് ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.

പല വീടുകള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റിൽ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

തൃശ്ശൂരിൽ ചാലക്കുടിപ്പുഴ തീരത്ത് പുലർച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ചുഴലിക്കറ്റിൽ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകർന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൻ ആൽമരം കടപുഴകി. കൃഷി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തുകയാണ്. കഴിഞ്ഞദിവസം മലയോര ഗ്രാമമായ വരന്തരപ്പിള്ളിയിലും മിന്നൽ ചുഴലയിൽ വൻനാശനഷ്ടം ഉണ്ടായിരുന്നു. 

കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം, നാല് കുട്ടികളെ രക്ഷപ്പെടുത്തി, ഒപ്പമുള്ളവരാരെന്നതിൽ സംശയം

സംസ്ഥാനത്ത് അടുത്തിടെ  മിന്നൽ ചുഴലി  പതിവാവുകയാണ്.  പ്രാദേശികമായി രൂപംപ്രാപിക്കുന്ന ഇത്തരം കാറ്റുകൾ പ്രവചിക്കാൻ കഴിയില്ല.  മണിക്കൂറിൽ 100 കിലോമീറ്ററിന് മുകളിലാണ് ഇത്തരം കാറ്റുകളുടെ വേഗം. മൺസൂണിന് ഇടവേളകൾ വരുന്നതാണ് ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും മിന്നൽ ചുഴലി ഉണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. 

click me!