സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

By Web TeamFirst Published Aug 9, 2020, 11:11 AM IST
Highlights

വടക്കൻ ജില്ലകളിലാണ് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ പകുതി ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 

വടക്കൻ ജില്ലകളിലാണ് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. കൂടുതൽ മഴ മേഘങ്ങൾ വരും മണിക്കൂറിൽ കേരളത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. 

click me!