മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കട്ടപ്പനയിൽ രജിസ്ട്രേഷൻ കൗണ്ടര്‍ തകര്‍ന്നു വീണു

Published : Nov 14, 2019, 11:28 AM ISTUpdated : Nov 14, 2019, 06:10 PM IST
മുഖ്യമന്ത്രി  പ്രസംഗിക്കുന്നതിനിടെ കട്ടപ്പനയിൽ രജിസ്ട്രേഷൻ കൗണ്ടര്‍ തകര്‍ന്നു വീണു

Synopsis

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് രജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണത്.

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രജിസ്ട്രേഷൻ കൗണ്ടര്‍ തകര്‍ന്ന് വീണു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് രജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു, 

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തും മുൻപ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങൾ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത് . 

ഇന്ന് രാവിലെയാണ് സഹകരണ വാരാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിക്ക് തിരിച്ചത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ പൊതുസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ പ്രതിയുടെ പരാക്രമം
'എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' പുസ്തകത്തിനെതിരെ എംടിയുടെ മകൾ; 'പുസ്തകം പിൻവലിക്കണം, അച്ഛനെക്കുറിച്ച് പറയുന്നത് കുടുംബത്തെ ബാധിക്കും'