
മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഒരു മണി വാര്‍ത്തയ്ക്കിടെ വന്ന പരാമര്‍ശം പിഴവാണ്. മരണപ്പെട്ട രണ്ടാം പ്രതിക്കൊപ്പം നാലാം പ്രതിയായ ശ്രീരാഗും ഉണ്ടായിരുന്നു എന്നായിരുന്നു വാര്‍ത്ത. നാലാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന തരത്തിലാണ് ഈ വാര്‍ത്ത വായിക്കപ്പെട്ടത്.
അപ്പോൾ തന്നെ ലൈനിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ഈ പരാമര്‍ശം തിരുത്തുകയും അറസ്റ്റിലായ നാലാം പ്രതി, മരിച്ചു പോയ രണ്ടാം പ്രതിക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത് എന്നു വ്യക്തമാക്കുകയും ചെയ്തതാണ്. തുടര്‍ന്ന് റീഡര്‍ തന്നെ ഈ പിഴവിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്കുണ്ടായ ആശയക്കുഴപ്പത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
"