ഐസിയു പീഡനക്കേസ്: ഡോ. പ്രീതിക്കെതിരായ ആരോപണങ്ങള്‍ പുനരന്വേഷണത്തിന്

Published : May 07, 2024, 02:33 PM IST
ഐസിയു പീഡനക്കേസ്: ഡോ. പ്രീതിക്കെതിരായ ആരോപണങ്ങള്‍ പുനരന്വേഷണത്തിന്

Synopsis

ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം. അതിജീവിത  ഉത്തരമേഖല ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം. അതിജീവിത  ഉത്തരമേഖല ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. 9ന് മൊഴിയെടുപ്പും നടത്തും.

നാർക്കോട്ടിക് സെൽ എസിപി ജേക്കബ് ടി പി അന്വേഷിച്ച്, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

അതേസമയം നാല് ദിവസം മുമ്പാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് 13 ദിവസമായി നടത്തിവന്നിരുന്ന സമരം ഇവര്‍ അവസാനിപ്പിച്ചത്. 

അതിജീവിതയുടെ മൊഴിയെടുത്ത ഡോ. പ്രീതി പ്രതികൾക്കനുകൂലമായി റിപ്പോർട്ടെഴുതിയെന്നായിരുന്നു അതിജീവിതയുടെ പരാതി.

Also Read:- ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം