
ആലപ്പുഴ: കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. മുഖ്യമന്ത്രി വിഡി സതീശന്‍റെ മറുപടി വിഷമം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചോദിക്കും, മുന്നണിയിലും വിഷയം ഉന്നയിക്കും, മുന്നണിക്കകത്ത് തന്നെയുള്ള എംഎൽഎയാണ് താൻ. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. അവധി നൽകുമെന്നാണ് പ്രതീക്ഷ എന്നും റെജി ചെറിയാൻ പറഞ്ഞു.
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29 തിങ്കളാഴ്ച പ്രാദേശിക അവധി വേണമെന്ന് റെജി ചെറിയാൻ സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. പരിഗണിക്കാമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി, കസേരയിലിരുന്ന ശേഷം തൊട്ടടുത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും നൽകില്ല എന്ന് പറയുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും പിന്നാലെ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെജി ചെറിയാന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam