കൊല്ലം വിളക്കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ

Web Desk   | Asianet News
Published : Jul 20, 2021, 09:45 AM IST
കൊല്ലം വിളക്കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ

Synopsis

ഭർത്താവ് കൊന്നതാണെന്ന് ആരോപിച്ച് കുടുംബം എസ് പിയ്ക്ക് പരാതി നൽകി.സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം

കൊല്ലം:കൊല്ലം വിളക്കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ.ഭർത്താവ് കൊന്നതാണെന്ന് ആരോപിച്ച് കുടുംബം എസ് പിയ്ക്ക് പരാതി നൽകി.സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം.റെയിൽവെ ഉദ്യോഗസ്ഥനായ ജോമോൻ്റെ ഭാര്യ ജയയെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച  ഉച്ചയോടെയായിരുന്നു സംഭവം. ജയയും ഭർത്താവും ഭർതൃമാതാവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സമീപവാസികൾ പറയുന്നത്.സംഭവ ദിവസവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു. ഏറെ നേരം കഴിഞ്ഞും കുളിമുറിയിൽ നിന്നും ജയ പുറത്തിറങ്ങാതിരുന്നതോടെ കുട്ടികൾ ബഹളം വെയ്ക്കുകയായിരുന്നു.തുടർന്ന് അയൽവാസികൾ എത്തി വാതിൽ തകർത്ത് നോക്കിയപ്പോൾ ജയയെ ബോധരഹിതയായ് കണ്ടെത്തി.ഉടൻ തന്നെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാന്നായില്ല.  

ജയയുടെ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതോടെ ജോമോനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം