യുവാക്കൾ സംഘം ചേർന്ന് പല തവണയായി ഇരുവശങ്ങളിലേക്കും അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ചിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനം. ഇതിന് പിന്നാലെ ഒരു സ്ത്രീയുടെ ശരീരത്തിൽ വാഹനം തട്ടുകയും ചെയ്തിരുന്നു. തുടർന്ന് യുാവക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
കൊച്ചി: അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ. ഇന്നലെ രാത്രി എറണാകുളം തത്തപ്പിള്ളിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ച മുതൽ റോഡിലൂടെ യുവാക്കൾ സംഘം ചേർന്ന് പല തവണയായി ഇരുവശങ്ങളിലേക്കും അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ചിരുന്നു. ഒരു സ്ത്രീയുടെ ദേഹത്ത് വാഹനം തട്ടുകയും ചെയ്തു. ഇതിന് പിന്നാലെ സമീപത്ത് കട നടത്തുന്നയാളുടെ മകൻ ഇവരെ ചോദ്യം ചെയ്തു. ഇതോടെ തിരിച്ചു പോയ മൂവർ സംഘം ഇന്നലെ രാത്രിയോടെ വീണ്ടും കടയിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



