കൊച്ചി മെട്രോ യാത്രാനിരക്കുകളിൽ ഇളവുകൾ; പരമാവധി ചാര്‍ജ്ജ് ഇനി 50 രൂപ

Published : Sep 05, 2020, 04:04 PM IST
കൊച്ചി മെട്രോ യാത്രാനിരക്കുകളിൽ ഇളവുകൾ; പരമാവധി ചാര്‍ജ്ജ് ഇനി 50 രൂപ

Synopsis

കൊച്ചി മെട്രോ വൺ കാർഡ് ഉടമകൾക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകൾക്കും 15 മുതൽ 30 രൂപ വരെ ഇളവ് നൽകും. 

കൊച്ചി: ലോക്ക് ഡൗണിന് ശേഷം സർവ്വീസ് തുടങ്ങുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ കാർഡ് ഉടമകൾക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകൾക്കും 15 മുതൽ 30 രൂപ വരെ ഇളവ് നൽകും. പുതുക്കിയ നിരക്കുകൾ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകൾക്ക് 20 രൂപയും, തുടർന്നുള്ള പന്ത്രണ്ട് സ്റ്റേഷൻ വരെ 30 രൂപയും, പിന്നീടുള്ള 12 സ്റ്റേഷൻ വരെ അമ്പത് രൂപയുമാകും പരമാവധി നിരക്ക്.

PREV
click me!

Recommended Stories

യുഡിഎഫ് പ്രവ‍ത്തകര്‍ക്ക് നേരെ കത്തിയുമായി സിപിഎം പ്രവർത്തകൻ, സംഭവം കലാശക്കൊട്ടിനിടെ; പിടിച്ചുമാറ്റി പ്രവർത്തകർ
ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ