
പാലക്കാട്: നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇന്ന് പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തും.
കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കുന്നവർക്കായാണ് ഇന്ന് (സെപ്റ്റംബർ 5-ന്) കാസർഗോഡു നിന്നും പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വൈകീട്ട് 6.30 നും, കാസർകോട് - എറണാകുളം പ്രത്യേക ട്രെയിൻ രാത്രി 9.30 നും പുറപ്പെടും.
അൺറിസർവ്ഡ് ട്രെയിനായതിനാൽ റിസർവേഷൻ ആവശ്യമില്ല. മറ്റു യാത്രക്കാർക്കും ഈ സൗകര്യം ഉപയോഗിക്കാം എന്ന് റെയിൽവേ അറിയിച്ചു. കണ്ണൂർ,കോഴിക്കോട്, തിരൂർ,ഷൊറണ്ണൂർ ജംഗ്‌ഷൻ, തൃശൂർ, ആലുവ, എറണാകുളം ജംഗ്‌ഷൻ, ആലപ്പുഴ, കായകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam