കശ്‍മീരിലും ലഡാക്കിലും നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി

By Web TeamFirst Published Aug 12, 2019, 3:21 PM IST
Highlights

രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി. 

മുംബൈ: പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്‍മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കശ്‍മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി. 

ജമ്മു കശ്‍മീര്‍ വിഭജനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്‍മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്തിരുന്നു. 

റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി തുടങ്ങും എന്നതാണ് ഈ വര്‍ഷത്തെ റിലയന്‍സ് ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി നടത്തിയ പ്രധാന പ്രഖ്യാപനം.

 ബ്രോഡ്ബാന്‍ഡ് ഡാറ്റ, ലാന്‍ഡ് ഫോണ്‍, എച്ച്.ഡി കേബിള്‍ കണക്ഷന്‍ എന്നീ വിവിധ ആവശ്യങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശ്യംഖലയാണ് റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍. 

ഇതോടൊപ്പം റിലയന്‍സ് പെട്രോളിയത്തില്‍ സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ ആരാംകോ നിക്ഷേപം നടത്തുമെന്ന വിവരവും മുകേഷ് അംബാനി ജനറല്‍ ബോഡിയെ അറിയിച്ചു. 

click me!