ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ മദ്യപിച്ചെത്തിയ സംഘം ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭ

തിരുവനന്തപുരം: ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ മദ്യപിച്ചെത്തിയവരാണ് ഗാനമേള കഴിഞ്ഞശേഷം അക്രമം നടത്തിയത്. ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിലാണ് ആക്രമണം. ഗാനമേള നടക്കുന്നതിനിടെ ഡാൻസ് കളിക്കാൻ സ്റ്റേജിന് മുന്നിലെത്തിയ സംഘത്തെ സംഘാടകര്‍ തടഞ്ഞിരുന്നു. പിന്നീട് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി സ്പീക്കറുകളും മറ്റും തകര്‍ക്കുകയായിരുന്നു. സ്റ്റേജിലെ സാധനങ്ങളടക്കം വലിച്ചിട്ടു. വിലകൂടിയ സ്പീക്കറുകളടക്കം അടിച്ചുതകര്‍ത്തു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും തകര്‍ത്തു. സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെട്ടില്ലെന്നാണ് പരാതി. അക്രമ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

YouTube video player