കേരള വഖഫ് ബോര്‍ഡിന് ആശ്വാസം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി

Published : Jul 21, 2026, 12:20 PM IST
waqf

Synopsis

വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി.

ദില്ലി: സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി. കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി പരി​ഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് അടക്കം തടസഹർജി സമർപ്പിച്ചിരുന്നു.

അതേസമയം, വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട് തുടങ്ങി. ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി വിധി നിലനിൽക്കെയാണ് യോഗം. യോഗം വിളിക്കുന്നതിന് തടസ്സം ഇല്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ആണ് വിലക്ക് എന്നാണ് ബോർഡ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉക്രൈനിൽ മലയാളി കൊല്ലപ്പെട്ട സംഭവം; കൃത്യമായ വിവരങ്ങൾ അറിയുന്നില്ലെന്ന് അഖിൽ ജോയൻ്റെ അച്ഛൻ, മൃതദേഹം ഉടൻ നാട്ടിലെത്തിക്കണം
`പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് മുൻ മന്ത്രി, ഫണ്ട് കൊടുക്കാതെ പ്രവർത്തനം മുടക്കി'; എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ