പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

Published : Feb 15, 2024, 09:13 PM ISTUpdated : Feb 16, 2024, 11:18 AM IST
പുതിയ മന്ത്രി വന്നിട്ടും ശമ്പളമില്ലെന്ന് വിമർശനം, ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു നൽകി

Synopsis

പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു.

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ശമ്പളവിതരണത്തിനുളള 30 കോടി സർക്കാർ നൽകി. ബാക്കി 7 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കുളള ആലോചനകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കുന്നു. 

പെൻഷൻ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കെ.എസ്.ആർ.ടി.സിയിലെ  പെൻഷൻ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാകും പെൻഷൻ നൽകുക. ഇതിനായി സർക്കാർ സഹകരണ ജോയിന്‍റ് റജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ്  സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. 

 

 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം