റിമാൻ്റ് പ്രതി ടോയ്ലറ്റ് ക്ലീനർ കുടിച്ചു; ആശുപത്രിയിലേക്ക് മാറ്റി, സംഭവം തൊടുപുഴ മുട്ടം സബ് ജയിലിൽ

Published : Jul 19, 2026, 03:28 PM IST
jail

Synopsis

എൻഡിപിഎസ് കേസിൽ അറസ്‌റ്റിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം.

ഇടുക്കി: റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. എൻഡിപിഎസ് കേസിൽ അറസ്‌റ്റിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ടോയ്ലറ്റ് ക്ലീനർ കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. സംഭവത്തെ തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുഞ്ഞാലിക്കുട്ടി പുറത്തുവിട്ട ചിത്രത്തിൽ വിവാദം കത്തുന്നു, തിരുത്തുമായി രാജീവ്, 'ടാറ്റ'യിൽ വാക്പ്പോര് മുറുകുന്നു; മുഖ്യമന്ത്രിയുടെ മറുപടി എന്താകും?
വൈദ്യപരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, രക്ഷപ്പെട്ടത് ഇരു കൈകളിലും വിലങ്ങോടെ