വൈദ്യപരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, രക്ഷപ്പെട്ടത് ഇരു കൈകളിലും വിലങ്ങോടെ

Published : Jul 19, 2026, 02:23 PM IST
theft accused escapes from police custody during medical examination in aluva

Synopsis

കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ആലുവ: കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇരു കൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുൽ അലിയെ പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്, പ്ലീഡർ നിയമനത്തിൽ മാനദണ്ഡം വ്യക്തമാക്കണമെന്ന് ആവശ്യം, ജിയോണ സജീവ പ്രവർത്തകയല്ലെന്ന് പ്രതികരണം
'തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല', പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സനോജ്, ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം തുടരും