Pettah murder : പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം; കുത്തിയത് കൊലപ്പെടുത്താൻ തന്നെ, പ്രതി കുറ്റം സമ്മതിച്ചു

Web Desk   | Asianet News
Published : Dec 31, 2021, 11:38 AM ISTUpdated : Dec 31, 2021, 11:49 AM IST
Pettah murder : പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം; കുത്തിയത് കൊലപ്പെടുത്താൻ തന്നെ, പ്രതി കുറ്റം സമ്മതിച്ചു

Synopsis

അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ആണ്.

തിരുവനന്തപുരം: പേട്ടയിലെ (Pettah)  പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. 

മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. 

സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ തങ്ങളെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. 'മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണ്. ആ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വന്നതോടെ മകനെ അന്വേഷിച്ചു. അപ്പോഴാണ് മകൻ വീട്ടിലില്ലെന്ന വിവരം മനസിലായത്'. അതോടെ സൈമണിന്റെ ഭാര്യയെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ അനീഷിനെ കുറിച്ച്  കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുവാനാണ് ആവശ്യപ്പെട്ടതെന്നും മാതാപിതാക്കൾ വ്യക്തമാക്കി. 

പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസിൽ കീഴടങ്ങിയ സൈമണ്‍ ലാലൻ ആദ്യം മൊഴി നല്കിയത്. ഈ മൊഴി കളവാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അനീഷ് ജോർജ്ജും സൈമന്റെ മകളുമായിവർഷങ്ങളായി അടുപ്പമുണ്ട്. അനീഷിനെ സൈമണ്‍ലാലക്ക് മുൻപരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടിൽ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു. പലർച്ചെ മകളുടെ മുറിയിൽ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതിൽ ചവിട്ടി തുറന്നു. മുറിയിൽ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പേട്ട പൊലീസ് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു