ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ്; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ, പ്രതിഷേധം ശക്തം

Published : Jun 23, 2024, 08:01 AM ISTUpdated : Jun 23, 2024, 08:04 AM IST
ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ്; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ, പ്രതിഷേധം ശക്തം

Synopsis

മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ നീക്കം. അതേസമയം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ നീക്കം. അതേസമയം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. 

ഹൈക്കോടതി വിധി മറികടന്നാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. 

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്. 

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു
ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ