ആലത്തൂരിലെ ഭീഷണി; പരാതിയുമായി രമ്യ ഹരിദാസ് എംപി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും

Published : Jun 14, 2021, 12:32 PM ISTUpdated : Jun 14, 2021, 01:09 PM IST
ആലത്തൂരിലെ ഭീഷണി; പരാതിയുമായി രമ്യ ഹരിദാസ് എംപി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും

Synopsis

 പാലക്കാട് ആലത്തൂരിൽ രമ്യാ ഹരിദാസ് എം.പിയെ സിപിഎം നേതാക്കൾ  തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് എതിരെ ഇന്ന് കേസ് എടുത്തേക്കും.

ആലത്തൂർ: തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തിൽ ഗവർണറെ കാണുമെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ്. ഇന്ന് രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി കൊടുക്കുമെന്നും വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ആലത്തൂരിൽ വച്ച് നേരത്തേയും തനിക്കെതിരെ സിപിഎം പ്രവർത്തകരുടെ അക്രമമുണ്ടായിട്ടുണ്ടെന്നും ഈ വിഷയത്തിലും പൊലീസിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. 

അതേസമയം പാലക്കാട് ആലത്തൂരിൽ രമ്യാ ഹരിദാസ് എം.പിയെ സിപിഎം നേതാക്കൾ  തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് എതിരെ ഇന്ന് കേസ് എടുത്തേക്കും. കണ്ടാലറിയാവുന്ന 7 പേർക്കെതിരെ ആണ് പരാതി . രമ്യ ഹരിദാസിന് പിന്തുണയുമായി ഇതിനകം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. 
 
എന്നാൽ എംപി ക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച സിപിഎം നേതാക്കളും പരാതി നൽകിയിരുന്നു . ഈ പരാതിയിൽ പ്രദീപിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഹരിത കർമ്മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രെയിനിൽ നിന്ന് കണ്ടെത്തിയ 2 വയസുകാരൻ മലയാളം പറയുന്നുണ്ടെന്ന് റെയിൽവേ പൊലീസ്, ആരോ​ഗ്യപ്രശ്നങ്ങളില്ല, മാതാപിതാക്കൾക്കായി അന്വേഷണം തുടർന്ന് പൊലീസ്
ശബരിമല സ്വര്‍ണക്കൊള്ള; വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി, സങ്കീര്‍ണമായ ഫലത്തിൽ പലതും ഡീകോഡ് ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍