ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Published : Aug 29, 2022, 03:19 PM IST
ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Synopsis

ഓണപ്പൂജകൾക്കായി നട തുറക്കുന്ന സെപ്റ്റംബർ ആറിന് മുൻപായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് തീരുമാനം.

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ചോർച്ചയുള്ള ഭാഗങ്ങളിലെ സ്വർണ്ണപ്പാളികൾ ഇളക്കി തകരാറിലായ ആണികൾ മാറ്റി സ്ഥാപിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഓണപ്പൂജകൾക്കായി നട തുറക്കുന്ന സെപ്റ്റംബർ ആറിന് മുൻപായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് തീരുമാനം.

ശ്രീകോവിലിൻ്റെ മേൽക്കൂരയിലെ സ്വർണ്ണപ്പാളികളുടെ മുഴുവൻ ആണികളും മാറ്റാണ് തീരുമാനം. ശ്രീകോവിലിൻ്റെ ചോർച്ചയ്ക്ക് കാരണം ആണികൾ ദ്രവിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മാന്നാറിൽ നിന്നുള്ള ക്ഷേത്രം പണി വിദഗ്ധൻ  അനന്തൻ ആശാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശദമായ പരിശോധന നടത്തിയത്. 

ശ്രീകോവിലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത്  നിന്നാണ് മുൻവശത്തെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീണിരുന്നത്. ഈ ഭാഗത്ത് ഒന്നിലധികം ആണികൾ ദ്രവിച്ചതായും കണ്ടെത്തി. മേൽക്കൂരയുടെ മുകളിലെ സ്വർണ്ണപ്പാളികൾ  സ്വർണ്ണം പൊതിഞ്ഞ ആണി ഉപയോഗിച്ചാണ് ഉറപ്പിച്ചിരുന്നത്. സ്വർണ്ണപ്പാളികളിൽ വിടവ് മൂലം  അതിലൂടെയും വെള്ളം താഴേക്ക് വീഴുന്നുണ്ട്. ഈ വിടവ് അടയ്ക്കാൻ പശ ഉപയോഗിക്കും. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് തന്നെ പണികൾ പൂർത്തീകരിക്കാനാണ് തീരുമാനം. നിറപുത്തരി ആഘോഷത്തിന്  ഭക്തർ എത്തിയപ്പോൾ  ശ്രീകോവിലിലേക്ക് വെള്ളം വീഴാതിരിക്കാനുള്ള തൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു.

കാനനപാതയിലൂടെ ശബരിമല ദര്‍ശനം: തീരുമാനം ഹൈക്കോടതിക്ക് വിട്ട് സുപ്രീംകോടതി 

ദില്ലി: ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദ്ദേശിച്ചു. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ  ഹർജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രിം കോടതി നിർദ്ദേശം നൽകിയത്. 

ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തിൽ യാത്ര നടത്താൻ  അനുവാദം നൽകണമെന്ന്  ആവശ്യപ്പെട്ട് കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തെ  തുടർന്ന് ശബരിമലയിൽ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങൾ നടപ്പാക്കിയതിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

കൊവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെ നിയന്ത്രണം തുടരുകയാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിനാൽ ഈക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഹൈക്കോടതിക്ക് സാധിക്കുമെന്നും അതിനാൽ ഹർജി ഹൈക്കോടതിയിൽ നൽകാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകുകയായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ