പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സുരക്ഷിത ഭവനം; 'സേഫ്' പദ്ധതിയുമായി സർക്കാർ

Published : Aug 29, 2022, 02:53 PM IST
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സുരക്ഷിത ഭവനം; 'സേഫ്' പദ്ധതിയുമായി സർക്കാർ

Synopsis

വൃത്തിയുള്ള അടുക്കള, ശുചിത്വമുള്ള ശൗചാലയങ്ങൾ, ടൈൽ ചെയ്ത തറ, ഗുണമേൻമയുള്ള പ്ലമ്പിംഗ്, വയറിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പല വീടുകളിലും ഇല്ല. ഇത് പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി.

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിത ഭവനമൊരുക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ  ഭവനങ്ങളൊരുക്കാൻ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതാണ് സേഫ് “സെക്യൂർ അക്കോമഡേഷൻ ആന്റ് ഫെസിലിറ്റി എൻഹാൻസ്മെന്റ്” എന്നു പേരിട്ട പദ്ധതി. നിയമസഭയിലാണ് പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. നിലവിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഭവന പൂർത്തീകരണത്തിനായി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ സാങ്കേതികമായി ഭവന പൂർത്തീകരണം നടക്കുന്നുണ്ടെങ്കിലും വീടുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നില്ല.

മുൻ മന്ത്രിമാർ വേണ്ട, പരിഗണന പുതുമുഖങ്ങൾക്ക്; പുതിയ മന്ത്രിയിൽ തീരുമാനം വെള്ളിയാഴ്ച, സാധ്യതകളിങ്ങനെ

വൃത്തിയുള്ള അടുക്കള, ശുചിത്വമുള്ള ശൗചാലയങ്ങൾ, ടൈൽ ചെയ്ത തറ, ഗുണമേൻമയുള്ള പ്ലമ്പിംഗ്, വയറിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പല വീടുകളിലും ഇല്ല. ഇത് പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങൾ ഒരുക്കുന്നതിന് പദ്ധതി സഹായകരമാകും. കേവലമൊരു നിർമ്മിതിയിൽ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതത്വത്തോടൊപ്പം ആത്മാഭിമാനവും കൈവരിക്കാനാകും. വകുപ്പിൽ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക.  2007 ഏപ്രിൽ ഒന്നിനു ശേഷം പൂർത്തീകരിച്ച ഭവനങ്ങളാണ് സേഫിൽ പരിഗണിക്കുക.

കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി; കൊണ്ടുപോയത് എയര്‍ ആംബുലന്‍സില്‍

പൂർത്തീകരിച്ച വീടുകളിൽ സുരക്ഷിതമായ മേൽക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈൽ ചെയ്ത തറ, ബലപ്പെടുത്തിയ ചുമർ, പ്ലമ്പിങ്ങ്, വയറിങ്ങ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പടുത്താൻ പലർക്കും സാധിക്കുന്നില്ലന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് മന്ത്രി കെ രാധകൃഷ്ണൻ പറഞ്ഞു. വീടിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാൻ മടിക്കുന്ന കുട്ടികൾ ഉണ്ട്. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തലശേരി എം എൽ എ എ എൻ ഷംസീർറിന്റെ ചോദ്യത്തിന്  മറുപടി പറയവേയാണ്  മന്ത്രി കെ രാധാകൃഷ്ണൻ  പുതിയ പദ്ധതി നിയമസഭയിൽ പ്രഖ്യാപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ