ഹെലികോപ്റ്റർ വാടക കരാറിൽ ദുരൂഹത; രമൺ ശ്രീവാസ്തവക്കെതിരെ പിണറായിക്ക് കത്ത്

Published : Dec 02, 2019, 10:41 AM ISTUpdated : Dec 02, 2019, 12:51 PM IST
ഹെലികോപ്റ്റർ വാടക കരാറിൽ ദുരൂഹത; രമൺ ശ്രീവാസ്തവക്കെതിരെ പിണറായിക്ക് കത്ത്

Synopsis

ഹെലികോപ്റ്റര്‍ വാടക കരാര്‍ സുതാര്യമല്ല  ചിപ്സൺ ഏവിയേഷന്‍റെ പരാതി മുഖ്യമന്ത്രിക്ക്  രമണ്‍ ശ്രീവാസ്തവ വിവരങ്ങൾ മറച്ചു വച്ചു  വാടക കരാര്‍ ഉണ്ടാക്കിയത് കൂടിയ തുകയ്ക്ക്  പവൻഹൻസിന് കരാര്‍ കിട്ടാൻ ഇടപെടലുണ്ടായി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഹെലികോപ്റ്റർ വാടകക്ക് എടുക്കൽ കരാറിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. പവൻഹൻസ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയർന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംന്ധിച്ച് സര്‍ക്കാറുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കൂടിയ തുകക്ക് കരാര്‍ ഉറപ്പിക്കാൻ പവൻഹൻസ് എന്ന കമ്പനിയുമായി ചർച്ച നടത്തിയ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ  ബോധപൂര്‍വ്വം ഇടപെട്ടെന്നാണ് പരാതിയിൽ വിശദമാക്കുന്നത്.

സംസ്ഥാന സർക്കാറിനു വേണ്ടി കേരള പൊലീസാണ് പവൻഹൻസുമായി ധാരണയിലെത്തിയത്. ചര്‍ച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച്  ഈ മാസം പത്തിനാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാർ ഒപ്പിടുന്നത്. പ്രതിമാസം 20 മണിക്കൂർ പറക്കാൻ നൽകേണ്ടത് ഒരു കോടി നാൽപ്പത്തിനാല് ലക്ഷം രൂപയാണ് .

11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് പവൻഹൻസ് വാടകക്ക് നൽകുന്നത്. എന്നാൽ ബംഗ്ളൂരു ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞമാസം എട്ടിന് നൽകിയ കത്ത് ഈ കരാറിലെ ദുരൂഹത ശക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയാണ് ആദ്യ ഘട്ട ചർച്ചകൾ നടത്തിയത്. ചർച്ചയിൽ ഒരിക്കലും 11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നാണ്  ചിപ്സൺ ഏവിയേഷന്‍റെ വാദം. ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ വേണമെന്ന് ശ്രീവാസ്തവ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ചർച്ച തുടർന്നില്ല. എന്നാൽ ഇപ്പോൾ ധാരണയിലെത്തിയ പവൻഹൻസ് ഹെലികോപ്റ്ററിലും ഈ ഉപകരണങ്ങൾ ഇല്ലെന്ന് ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

 5 പേർക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ പ്രതിമാസം 37 ലക്ഷം രൂപക്കും 6 പേർക്ക് യാത്ര ചെയ്യാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്റർ 19 ലക്ഷം രൂപക്കും വാടക്ക് നൽകാമെന്നായിരുന്നു ചിപ്സൺ വാഗ്ദാനം ചെയ്തതിരുന്നത്. ഇത് മറികടന്നാണ് പവൻഹൻസുമായി കരാർ ഉണ്ടാക്കുന്നത്.

പവൻഹാൻസുമായി ഇപ്പോൾ ഉണ്ടാക്കിയ ധാരണത്തുകക്ക് 3 ഹെലികോപ്റ്റർ പ്രതിമാസം 30 മണിക്കൂർ വെച്ച് പറത്താമെന്ന പുതിയ വാഗ്ദാനവും ചിപ്സൺ മുന്നോട്ട് വെക്കുന്നുണ്ട്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററാണ് പല സംസ്ഥാനങ്ങളും വാടകയ്ക്ക് എടുക്കുന്നതെന്നും ചിപ്സൺ പറയുന്നു.

"

അതേ സമയം പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ് പവൻഹൻസുമായി കരാറിലെത്തുന്നതെന്ന വാദമാണ് ആഭ്യന്തരവകുപ്പ് എല്ലാ ചോദ്യങ്ങൾക്കും നൽകുന്ന മറുപടി.  അതേ സമയം ഒരു കമ്പനിക്ക് തന്നെ കരാർ കിട്ടാനായുള്ള ചർച്ചകളാണ് ഉണ്ടായതെന്നാണ് ചിപ്സൺ ഏവിയേഷന്‍റെ കത്ത് സൂചിപ്പിക്കുന്നത്. മാത്രമല്ല കരാറിലെത്താൻ സർക്കാർ ടെണ്ടർ വിളിക്കാനും തയ്യാറായിരിന്നില്ല. നക്സൽ വിരുദ്ധ പ്രവർത്തനത്തിനായി ഹെലികോപ്റ്റ‌ര്‍ വാടകക്ക് എടുക്കാനുള്ള നീക്കം തന്നെ വിവാദമായതിന് പിന്നാലെയാണ് കരാറിലെ ദുരൂഹതയും ശക്തമാകുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും