ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാര്‍ഥികളെ മനഃപൂര്‍വ്വം തോല്‍പ്പിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published : Jun 18, 2019, 12:59 PM ISTUpdated : Jun 18, 2019, 03:46 PM IST
ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാര്‍ഥികളെ മനഃപൂര്‍വ്വം തോല്‍പ്പിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Synopsis

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പർ തിരുത്തി പ്രാക്റ്റിക്കൽ പരീക്ഷയിൽ തോൽപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

പാലക്കാട്: നെഹ്റു കോളേജിലെ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ തിരുത്തിയെന്ന് കണ്ടെത്തൽ. റിപ്പോര്‍ട്ട് ആരോഗ്യ സർവ്വകലാശാല വിസിക്ക് കൈമാറി. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പർ തിരുത്തി പ്രാക്റ്റിക്കൽ പരീക്ഷയിൽ തോൽപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രാജേഷ് എംഎൽഎ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതി വസ്തുനിഷ്ഠമാണെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളുടെ പരാതിയ്ക്ക് പിന്നാലെ സർവ്വകലാശാല ഇവർക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതിൽ വിദ്യാർത്ഥികൾ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിദഗ്ദ അന്വേഷണം നടത്താൻ സിൻറിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ