പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 18, 2019, 11:54 AM IST
Highlights

കമ്മീഷണറേറ്റ് രൂപീകരിക്കുന്നതോടെ  നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരങ്ങൾ വരും. ഇത് ക്രമസമാധാനനില ഭദ്രമാക്കുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം: കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാന ഭരണം പൊലീസിന് നൽകിയെന്ന വിമര്‍ശനം ശരിയല്ല, നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ഓളം നഗരങ്ങളിൽ രാജ്യത്ത് കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.  

കമ്മീഷണറേറ്റ് രൂപീകരിക്കുന്നതോടെ  നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരങ്ങൾ വരും. ഇത് ക്രമസമാധാനനില ഭദ്രമാക്കുമെന്നാണ് വിലയിരുത്തല്‍. പൊലീസ് ആക്ട് പ്രകാരമാണ് കമ്മീഷണറേറ്റ് രൂപീകരിച്ചത്. മജിസ്റ്റീരിയൽ പദവിയോടുള്ള കമ്മീഷണറേറ്റ് തീരുമാനിച്ചത് കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയാണ്. 

 ക്യാബിനറ്റ് തീരുമാനമെടുത്തുവെങ്കിലും അന്തിമ തീരുമാനമെടുത്തില്ല. കരുതൽ തടങ്കലിന് ഉത്തരവിടാനും, സ്ഥിരം കുറ്റവാളികളെ നാടു കടത്താനുമുള്ള അധികാരം ഉള്‍പ്പെടെ കമ്മീഷണ‌ർക്ക് കൈമാറമെന്ന ഡിജിപിയുടെ ശുപാർശ പരിഗണിച്ചാണ് കമ്മീഷണറേറ്റിന്റെ കരട് തയ്യാറാക്കിയത്. 

click me!