റിപ്പോർട്ടർ ടിവി ലൈസൻസ് വിവാദം; സാബു എം ജേക്കബിന്റെ ഹർജിയിൽ ഹൈക്കോടതി നടപടി, രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശം

Published : Feb 24, 2026, 05:01 PM IST
High court

Synopsis

ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ലൈസന്‍സ് വിവാദത്തിൽ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന കിറ്റക്സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ ഹർജിയിലാണ് നടപടി. യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത് നികേഷ് കുമാറും ഭാര്യ റാണി വര്‍ഗീസും ഡയറക്ടര്‍മാരായ 'ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍' കമ്പനിയുടെ പേരിൽ എന്ന് സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ഇരവിപുരം സീറ്റിനായി ആർഎസ്പിയിൽ പിടിവലി; പട്ടികയിൽ കാർത്തിക് പ്രേമചന്ദ്രൻ ഉൾപ്പെടെ അഞ്ചു പേർ, കൂടുതൽ പിന്തുണ മറ്റൊരു നേതാവിന്