
തിരുവനന്തപുരം: കിഫ്ബി കടമെടുപ്പിലെ അപകടം മുൻ ധനമന്ത്രി കെഎൻ ബാലഗോപാലും നേരത്തെ പ്രകടിപ്പിച്ചിരുന്നതായി വിവരം. ധനസ്ഥിതിയെ ബാധിക്കുമെന്ന് അറിയിച്ചിട്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആശങ്ക അറിയിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്ത് വന്നു. ഫയൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കടമെടുപ്പ് സംസ്ഥാനത്തിന്റ ധനസ്ഥിതിയെ ബാധിക്കുമെന്ന് ധനമന്ത്രി ആയിരിക്കെ ബാലഗോപാൽ പറഞ്ഞു. എന്നാൽ അഭിപ്രായം തള്ളി സർക്കാർ കടമെടുപ്പ് തുടരുകയായിരുന്നു. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിൽ ആക്കി എന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തൽ. ബാലഗോപാലിന്റെ അഭിപ്രായം സമിതിയും റിപ്പോർട്ടിന്റെ ഭാഗമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam