ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്കരമെന്ന് മന്ത്രി; കരസേനയും എത്തും, രാത്രിയോടെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ

Web Desk   | Asianet News
Published : Feb 08, 2022, 05:16 PM ISTUpdated : Feb 08, 2022, 06:02 PM IST
ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്കരമെന്ന് മന്ത്രി; കരസേനയും എത്തും, രാത്രിയോടെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ

Synopsis

കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ ഇന്നിനി പോകില്ല, സന്ധ്യയാകുന്നതിനാലാണ് പോകാനാകാത്തത്. ഭക്ഷണവും വെളളവും ഹെലികോപ്ടറിൽ എത്തിക്കുന്നതിന്‍റെ സാധ്യതയും ആരാഞ്ഞു. എന്നാൽ  കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങിൽ വിലയിരുത്തൽ ഉണ്ടായത്.

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ (Cherad Mountain) കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്കരമെന്ന് റവന്യു മന്ത്രി കെ രാജൻ (K Rajan) . രക്ഷാദൗത്യത്തിന് കരസേനയും എത്തും. പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം എത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം,  കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ ഇന്നിനി പോകില്ല, സന്ധ്യയാകുന്നതിനാലാണ് പോകാനാകാത്തത്. ഭക്ഷണവും വെളളവും ഹെലികോപ്ടറിൽ എത്തിക്കുന്നതിന്‍റെ സാധ്യതയും ആരാഞ്ഞു. എന്നാൽ  കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങിൽ വിലയിരുത്തൽ ഉണ്ടായത്.

യുവാവിനെ രാത്രിക്ക് മുൻപ് രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എൻഡിആർഎഫിൻറെ രണ്ട് സംഘങ്ങൾ 700 ഉം 500 ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും പർവതാരോഹണത്തിൽ വിദ​ഗ്ധരായ സംഘമെത്തും. ജില്ലാ കളക്ടർ രക്ഷാപ്രവർത്തനം ഏകോപിപിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി കോഴിക്കോട് നിന്നും പർവ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുവാനാണ് ആലോചിക്കുന്നത്. 

ചെറാട് സ്വദേശി ബാബുവാണ് ഇന്നലെ മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. മലയിറങ്ങുന്നതിനിടെ പാറയിടുക്കിലേക്ക് യുവാവ് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് പിന്നെ ഇയാൾക്ക് മുകളിലേക്ക് കേറി വരാനായില്ല. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 

കഷ്ടിച്ച മൂന്നടി നീളമുള്ള ഒരു മലയിടുക്കിലാണ് യുവാവുള്ളത്. ഇവിടേക്ക് മറ്റു മൃഗങ്ങൾക്കും ഒന്നും എത്തിച്ചേരാൻ പറ്റില്ല. എന്നാൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് ഒറ്റയ്ക്ക് അധികം സമയം അവിടെ തുടരാനുമാവില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ