
കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. റവന്യു ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നിർത്തിവച്ചിരുന്നു.
"
കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്നു സരോജിനി, മകന്റെ ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് വെള്ളിയാഴ്ച്ച ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടത്. അപകടത്തിൽ നിന്ന് സരോജിനിയുടെ മകൻ ശരത് അത്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അതേസമയം, മഴ കുറഞ്ഞെങ്കിലും രക്ഷാപ്രവർത്തനത്തിന് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam