പാലക്കാട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; അധ്യാപകരുടെ പീഡനം മൂലമെന്ന് കുടുംബം

By Web TeamFirst Published Sep 12, 2021, 3:29 PM IST
Highlights

പാലക്കാട് പൈലൂർമുക്കിൽ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

പാലക്കാട്: പാലക്കാട് കൊല്ലംകോട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പൈലൂർമുക്കിൽ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന വാദമുയർത്തി കുടുംബം രംഗത്ത് വന്നു.

കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണകുമാരി. ഇവരുടെ ഗവേഷണം മുടക്കാൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കൃഷ്ണകുമാരിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!