എം.ശിവശങ്കർ വിരമിക്കുന്നു: ഐഎഎസ് തലപ്പത്ത് മാറ്റം, കെ.ബിജു പൊതുമരാമത്ത് സെക്രട്ടറി

Published : Jan 24, 2023, 10:39 PM IST
എം.ശിവശങ്കർ വിരമിക്കുന്നു: ഐഎഎസ് തലപ്പത്ത് മാറ്റം, കെ.ബിജു പൊതുമരാമത്ത് സെക്രട്ടറി

Synopsis

തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്ക് മാറ്റി.

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സർക്കാർ. പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഈ മാസം 31-ന് സർവ്വീസിൽ നിന്നും വിരമിക്കുന്നതിനോട് അനുബന്ധിച്ചാണ് അഴിച്ചു പണി നടത്തിയത്. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജിനെ സാമൂഹിക നീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആൻ്റണിക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതല നൽകി. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്ക് മാറ്റി. കൃഷി വകുപ്പ്  സെക്രട്ടറിയായ ഡോ.ബി.അശോകിന് കാർഷികോൽപ്പാദന കമ്മീഷണറുടെ അധിക ചുമതല നൽകി. പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഈ മാസം 31ന് വിരമിക്കുന്നതിനാൽ അദ്ദേഹം വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നൽകി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴിൽ വകുപ്പിലേക്കും മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ
വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി