
ദില്ലി: നീറ്റ് കൗൺസിലിങ് (neet counsellimg)വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാവുകയാണ്. ഇന്നുമുതൽ സമരത്തിന് ദില്ലി എംയിസിലെ റസിഡൻറ് ഡോക്ടർമാരും(resident doctors) ഉണ്ടാകും . ഇന്ന് ഫ്ദർജംഗ് ആശുപത്രിയിൽ വമ്പൻ പ്രതിഷേധം നടത്തുമെന്ന് ഫോർഡാ അറിയിച്ചു.
ഇന്നലെ നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ് . സംഘർഷത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ് പറയുന്നു
ഡ്യൂട്ടി ബഹിഷ്ക്കരിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്ക്കരിക്കാനാണ് തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam