തിരിച്ചടി ഭയന്ന് രാജി, ഇനി മന്ത്രിസഭാ പുനസംഘടന, ധനമന്ത്രി മാറിയേക്കും

Published : Jul 25, 2026, 05:15 PM IST
Dharmendra Pradhan Resigns

Synopsis

അതിവേഗം ബിജെപിയുടെ മുഖമായി മാറിയ ധർമ്മേന്ദ്രപ്രധാന് യുവാക്കളുടെ കടുത്ത പ്രതിഷേധത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെയാണ്  പടിയിറങ്ങേണ്ടി വന്നത് . ഇനി കേന്ദ്രമന്ത്രിസഭാ പുനസംഘടനക്കുള്ള നീക്കം വേഗത്തിലാകും.

തിരുവനന്തപുരം:12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി നേതാവായി മന്ത്രിയുടെ രാജി. പാർട്ടിയിലും സർക്കാരിലും കരുത്തനായ ആളാണ് ധർമ്മേന്ദ്രപ്രധാൻ. ഒഡീഷയിൽ നിന്നുള്ള ആർഎസ്എസ് നേതാവായ പ്രധാനെ ഓഡിഷയും ബംഗാളും പിടിക്കാൻ അഹോരാത്രം പിടിക്കാൻ ശ്രമിച്ച നേതാവാണ്. എന്നാൽ യുവപ്രതിഷേധത്തിൽ പ്രധാൻ ഇറങ്ങേണ്ടി വന്നു. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും പ്രക്ഷോഭങ്ങളോ പ്രതിപക്ഷആവശ്യങ്ങളോ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായിരുന്നു. രണ്ട് മന്ത്രിമാർ മാത്രമാണ് ഇതിനിടെ രാജി വച്ചത്. മി ടു ആരോപണത്തിൻ്റെ പേരിൽ എം ജെ അക്ബറുടെയും കർഷക പ്രക്ഷോഭങ്ങളിൽ അജയ് മിശ്രയുടെയും രാജി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഒപ്പമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിച്ചത്. മോശം പ്രകടനത്തിൻ്റെ പേരിലും മന്ത്രിസഭാ പുനസംഘടിപ്പിക്കുമ്പോഴായിരുന്നു മാറ്റിയത്. നീറ്റ് പരീക്ഷ ക്രമക്കേടിൽ പിടിച്ച് നിൽക്കാൻ കഴിത്തതോടെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി. ട്രെയിൻ അപകടത്തിൻ്റെ പേരിൽ പഴി കേട്ടെങ്കിലും അശ്വനി വൈഷണവിനെ പൂർണ്ണമായും മോദി സംരക്ഷിച്ചു.

പ്രധാനെ സംരക്ഷിക്കനായില്ല

 അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഒരോ ദിവസവും ശക്തി പ്രാപിക്കുന്നതായിരുന്നു കോക്രോച്ച് ജനതാപാർട്ടിയുടെ സമരം. എന്ത് സംഭവിച്ചാലും കുലങ്ങില്ലെന്ന് മോദിയെ കുറിച്ച് പറഞ്ഞിരുന്നത്. യുവാക്കളുടെ സമരത്തെ പൊളിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഭക്ഷണം എത്തിക്കാനുള്ള ശ്രമം വരെ തടഞ്ഞ് ജന്തർ മന്തറിലേക്കുള്ള എല്ലാ വാതിലുകളും അടച്ചു. സർവകലാശാലകളെക്കൊണ്ട് വിദ്യാർത്ഥികളെ സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. പൊലീസ് ക്രൂരമായ മർദ്ദനം നടത്തി. രാജ്യവിരുദ്ധസമരമെന്ന പ്രചാരണം നടത്തി മാനോവിര്യം കെടുത്തി. എന്നിട്ടും സമരം ഓരോ ദിവസവും ശക്തി പ്രാപിച്ചതോടെ ഗത്യന്തരമില്ലാതെയായിരുന്നു രാജി. ഇതിനടെ 47 ഇദ്യോഗസ്ഥരെ പിരിച്ച് വിട്ടും വകുപ്പ് സെക്രട്ടറിയെ മാറ്റിയും ചർമ്മ ചികിത്സ നടത്താനുള്ള ശ്രമവും യുവാക്കളെ പിന്നോട്ട് നയിച്ചില്ല. അർദ്ധരാത്രി പ്രധാനമന്ത്രി വീഡിയോ സന്ദേശം ഇട്ട് സജീവഇടപെടലെന്ന് സന്ദേശം നൽകാനും ശ്രമിച്ചത് ആദ്യം. എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് യുവാക്കളുടെ തിരുത്തലിന് സർക്കാരിന് വഴങ്ങേണ്ടി വന്നത്. മാത്രമല്ല പ്രക്ഷോഭം രാജ്യവ്യാപകമായി പരുകയായിരുന്നു. ഇത് ബിഹാറിൽ അക്രമാസക്തമാകുകയും ചെയ്തു. ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തമായാൽ പാർട്ടിയുടെ അടിത്തറക്ക് തന്നെ കോട്ടം വരാം. ഇതൊക്കെ തിരിച്ചറിഞ്ഞാണ് കേന്ദ്രനീക്കം.

ഇനി എന്ത്

ഏറെ നാളായി കേൾക്കുന്ന മന്ത്രിസഭാ പുനസംഘടന ചർച്ച ഇനി സജീവമാകും. വിദ്യാഭ്യാസമന്ത്രിയായി പുതിയ ആളെ നിയമിക്കണം..ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിച്ചതോടെ രാജി വച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് പഞ്ചാബ് സംസ്ഥനങ്ങൾക്ക് മന്ത്രിസഭാ പുനസംഘടനയിൽ പ്രാമുഖ്യം നൽകും. നിതിൻ നബീൻ അധ്യക്ഷനായ ശേഷം പാർട്ടി പുനസംഘടിപ്പിച്ചിട്ടില്ല. ധനമന്ത്രി നിർമ്മല സീതാരാമന് വിദ്യാഭ്യാസവകുപ്പിൻ്റെ ചുമതല നൽകുമെന്നാണ് സൂചന. പകരം പീയൂഷ് ഗോയലോ ആർബിഐ മുൻ ഗവർണർ ശക്തികാന്ത് ദാസോ ധനമന്ത്രിസ്ഥാനത്തേക്ക് വന്നേക്കാം. ഒപ്പം ടിഎംസിയിൽ നിന്ന് വന്നവർക്കും മന്ത്രിസ്ഥാനത്തിനുള്ള ചർച്ചകൾ സജീവമാണ്. രാജി വച്ച ധർമ്മേന്ദ്രപ്രധാന് പാർട്ടിയിൽ പ്രധാനചുമതല നൽകുമെന്നാണ് വിവരം. പാർട്ടിയും സർക്കാരും പുനരുജ്ജീവിപ്പിച്ച് ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനായിരിക്കും ശ്രമം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്ന് ചെറിയാൻ ഫിലിപ്പ്, പാറ്റകളുടെ പോരാട്ടം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ, ട്രോൾ മഴ
ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ പുതിയ അധ്യായം, അവസാന നിമിഷം വരെ മോദി സംരക്ഷിക്കാൻ നോക്കി; രാഹുലിൻ്റെ ഇടപെടലും സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി