
തിരുവനന്തപുരം : ഗവർണറും സർക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്പോൾ ഇന്ന് നിർണ്ണായക ദിനം. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.
അതിനിടെ ഗവർണ്ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.രാജി വെക്കാൻ ഗവർണ്ണർ നിർദേശിച്ച 9 പേരിൽ ഉൾപ്പെട്ട കേരള വി സി യുടെ കാലാവധി ഇന്നു തീരും.
ആരോഗ്യ സർവകലാശാല വിസിക്ക് കേരളയുടെ ചുമതല നൽകിയെക്കും. ഡിജിറ്റൽ സർവ്വകലാശാല വിസിക്കും ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല വിസിക്കും എതിരെയും നടപടിക്ക് സാധ്യത ഉണ്ട്. യുജിസി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളിൽ ആണ് ഗവർണ്ണറുടെ കൂട്ട നടപടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam