പാലക്കാട് കെഎസ്‍യുവിലെ രാജി പ്രതിഷേധം; ഇടപെട്ട് സംസ്ഥാന നേതൃത്വം, മൂന്നംഗ സമിതി അന്വേഷിക്കും

Published : Jun 21, 2024, 07:40 PM ISTUpdated : Jun 21, 2024, 07:43 PM IST
പാലക്കാട് കെഎസ്‍യുവിലെ രാജി പ്രതിഷേധം; ഇടപെട്ട് സംസ്ഥാന നേതൃത്വം, മൂന്നംഗ സമിതി അന്വേഷിക്കും

Synopsis

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ജില്ലാ കമ്മിറ്റി അറിയാതെ പുനഃസംഘടനയിലാണ് ബാദുഷയുടെ പേരും ഇടം പിടിച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയും 21 അംഗങ്ങളും രാജി സന്നദ്ധത അറിയിച്ച് പ്രതിഷേധിച്ചത്. 

പാലക്കാട്: പാലക്കാട് കെഎസ്‍യുവിലെ രാജി പ്രതിഷേധത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡൻ്റ് എംജെ യദുകൃഷ്ണയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. നിലവിലെ ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി സമിതി സംസാരിക്കും. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. 

കഴിഞ്ഞ ദിവസമാണ് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ പുന:സംഘടനാ പട്ടിക പുറത്തുവന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറു പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ജില്ലാ കെഎസ്‍യു രംഗത്തെത്തിയത്. ഇബ്രാഹിം ബാദുഷ കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് സഹായം നല്‍കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. ഒരാഴ്ചക്കുള്ളിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കാലിക്കറ്റ് സ൪വകലാശാല ചെയ൪പേഴ്സൺ നിതിൻ ഫാത്തിമ ഉൾപ്പെടെ കൂടുതൽ പേർ രാജി വെക്കുമെന്നും മുന്നറിയിപ്പുണ്ട്. 

ചമ്പക്കുളം മൂലം വള്ളംകളി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു, പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്