സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന; 'മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യം, ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കും': മന്ത്രി വി ശിവൻകുട്ടി

Published : Nov 08, 2025, 10:42 AM IST
v sivankutty

Synopsis

ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും വ്യക്തമാക്കി.

തിരുവനന്തപുരം: സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന വി‌ഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും വ്യക്തമാക്കി. ഏകീകരണം വേണോയെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്ദേമാതരം പരിഗണിക്കുന്നതിൽ മന്ത്രി വിയോജിപ്പ് അറിയിച്ചു. ദേശീയ ​ഗാനം, എൻഎസ്എസ് ​ഗീതം പോലെ പൊതു​ഗീതങ്ങൾ പരി​ഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ആശയപരമായ ചർച്ചകൾ ഇക്കാര്യത്തിൽ വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ