
തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കവേ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഹോട്ടലുടമകൾ. നിലവിൽ പാഴ്സൽ നൽകാൻ മാത്രമായി തുറക്കുന്ന ഹോട്ടലുകൾ ഇരുന്ന് കഴിക്കാനും അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്റോറൻഡ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചു.
സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കണം എന്നാണ് ഹോട്ടലുടമകളുടെ ആവശ്യം. പാഴ്സൽ സർവ്വീസ് നടത്താനും ഓൺലൈനായി ഓർഡർ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാനുമാണ് നിലവിൽ ഹോട്ടലുകൾക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ ഓൺലൈൻ ഭക്ഷണവ്യാപാരം സാധാരണ ഹോട്ടലുകൾക്ക് യോജിതല്ലെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. വളരെ ചുരുക്കം ഹോട്ടലുകൾ മാത്രമാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നുള്ളൂ. ചെറുകിട ഹോട്ടലുകളെല്ലാം ഒന്നരമാസത്തോളമായി അടച്ചു പൂട്ടി കിടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam