
പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് ദര്‍ശനസമയത്തില്‍ നിയന്ത്രണം. രാവിലെ ഏഴരമുതൽ പതിനൊന്നര വരെ നട അടച്ചിടും. ഇതിനനുസരിച്ച് ഇടത്താവളങ്ങളിൽ തീര്‍ത്ഥാടകരെ നിയന്ത്രിക്കുമെന്നാണ് പൊലീസ് അറിയിപ്പ്. ആറര മുതൽ പമ്പയിൽ നിന്നുള്ള തീര്‍ത്ഥാടകരെ മലകയറാൻ അനുവദിക്കില്ല.
നിലയ്ക്കലിൽ നിന്ന് കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളെയും നിയന്ത്രിക്കും. തങ്കയങ്കി ഘോഷയാത്രയും ഇന്ന് സന്നിധാനത്തെത്തും. വൈകീട്ട് ആറ് മണിയോടെയാണ് ഘോഷയാത്ര സന്നിധാനത്തെത്തുക. കനത്ത സുരക്ഷാ വലയത്തിലാണ് സന്നിധാനം.
Read More: വലയ സൂര്യഗ്രഹണം ഇന്ന്; വടക്കൻ കേരളത്തിൽ പൂർണ്ണമായി കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam