കൊവിഡ്: കോട്ടയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശന നിയന്ത്രണം

Web Desk   | Asianet News
Published : Apr 20, 2021, 04:51 PM IST
കൊവിഡ്: കോട്ടയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശന നിയന്ത്രണം

Synopsis

വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് കളക്ടറേറ്റ് കവാടത്തില്‍ പെട്ടികള്‍ വച്ചിട്ടുണ്ട്. ഈ പെട്ടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശേഖരിച്ച് സമയബന്ധിതമായി അതത് ഓഫീസുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.   

കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കളക്ടറേറ്റ് ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളുടെ  സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് കളക്ടറേറ്റ് കവാടത്തില്‍ പെട്ടികള്‍ വച്ചിട്ടുണ്ട്. ഈ പെട്ടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശേഖരിച്ച് സമയബന്ധിതമായി അതത് ഓഫീസുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ ഓഫീസുകളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ഇങ്ങനെ ഓഫീസുകളിലേക്ക് പോകുന്നവരുടെ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. കളക്ടറേറ്റിലേക്കുള്ള പ്രവേശനവും മടക്കവും പ്രധാന കവാടത്തില്‍കൂടി മാത്രമാക്കി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം