ജിഎസ്ടി കുറച്ചു, പക്ഷേ പൊലീസ് കാൻറീനുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം

Published : Apr 09, 2024, 09:58 AM ISTUpdated : Apr 09, 2024, 10:00 AM IST
ജിഎസ്ടി കുറച്ചു, പക്ഷേ പൊലീസ് കാൻറീനുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം

Synopsis

പൊലീസ് ക്യാൻറീനുകളിൽ നിന്നും വിൽക്കുന്ന സാധനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നായിരുന്നു കേരള പൊലീസിൻെറ ആവശ്യം. ക്യാൻറീൻ കാര്യങ്ങള്‍ തീരുമാനിക്കുന്ന സെൻട്രൽ മാനേജുമെൻ് കമ്മിറ്റി സർക്കാരിന് പല പ്രാവശ്യം കത്ത് നൽകിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ക്യാൻറീനുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം. ജിഎസ്ടി നിരക്ക് പകുതിയായ കുറച്ചതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്. പൊലീസുദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ചെലവഴിക്കാവുന്ന തുകയിലും വൻ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. കുറഞ്ഞ വിലക്ക് ക്യാന്റീനിൽ നിന്ന് സാധനങ്ങളെടുത്ത് മറിച്ച് വിൽക്കുന്നതും ഇതോടെ നിലയ്ക്കും. പൊലീസ് ക്യാൻറീനുകളിൽ നിന്നും വിൽക്കുന്ന സാധനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നായിരുന്നു കേരള പൊലീസിൻെറ ആവശ്യം. ക്യാൻറീൻ കാര്യങ്ങള്‍ തീരുമാനിക്കുന്ന സെൻട്രൽ മാനേജുമെൻ് കമ്മിറ്റി സർക്കാരിന് പല പ്രാവശ്യം കത്ത് നൽകിയിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മിലിറ്റി ക്യാൻറീനുകള്‍ക്ക് സമാനമായ ജിഎസ്ടി പകുതിയായി കുറയ്ക്കുകയാണ് ചെയ്തത്. 

സെൻട്രൽ പൊലീസ് ക്യാൻറീനിൽ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്കുമാത്രമായിരിക്കും ഇളവ്.നിലവിൽ ഒരു മാസം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസഥന് വാങ്ങാമായിരുന്നു.ഇതിൽ ഗണ്യമായ കുറവ് വരുത്തി. ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥന് 11,000രൂപയ്ക്കും സബോർഡിനേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥ 9000 രൂപയ്ക്കും ഇതിന് താഴെ റാങ്കിലുള്ളവർ 8000 മാത്രം സാധനങ്ങള്‍ വാങ്ങാം.10 ലക്ഷം രൂപവരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരു വർഷം വാങ്ങാമായിരുന്നു.അത് ഒരു ലക്ഷമാക്കി നിജപ്പെടുത്തി.

നാല് വർഷത്തിനുളളിൽ നാല് എസിയും രണ്ടു ടിവിയും മാത്രം വാങ്ങാം. ഇതിന് നിയന്ത്രണമില്ലായിരുന്നു.പുറത്തുള്ള കടകളെക്കാള്‍ കുറഞ്ഞ നിരക്കിലായിരുന്നു പൊലീസ് ക്യാൻറീനിൽ നിന്നും സാധങ്ങള്‍ വിറ്റിരുന്നത്. യഥേഷ്ടം സാധങ്ങാൻ കഴിയുമെന്ന പഴുത് മുതലാക്കി ചില പൊലിസുകാർ കാർഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങി പുറത്ത് വിലകൂട്ടി വിൽക്കുമായിരുന്നു. ഇതും ഇനി മുതൽ നടക്കില്ല.എക്സൈസ് ഫയര്‍ഫോഴ്സ് തുടങ്ങി ഇതര വിഭാഗങ്ങൾക്ക് ഇനി പൊലീസ് ക്യാന്റീൻ ഉപയോഗിക്കാനാകില്ല.പുതിയ രീതിയും പ്രത്യേക കാര്‍ഡ് അടക്കം സംവിധാനവും വരുന്നതോടെ രാജ്യത്തെ ഏത് പൊലീസ് ക്യാന്റീനിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്ന മെച്ചവും ഉണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു