കെ കരുണാകരന്റെ പേരിൽ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും: കെ മുരളിധരൻ

Published : Sep 15, 2019, 10:38 AM ISTUpdated : Sep 15, 2019, 10:54 AM IST
കെ കരുണാകരന്റെ പേരിൽ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും: കെ മുരളിധരൻ

Synopsis

കെ കരുണാകരന്റെ പേരിന് ആരും ഇനി കളങ്കം വരുത്തരുത്. ഇനി ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ കരുണാകരന്റെ കുടുംബത്തിന് ഉത്തരവാദിത്ത്വമില്ലെന്ന് കെ മുരളിധരൻ.

കോഴിക്കോട്: കെ കരുണാകരന്റെ പേരിൽ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ്ങുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ മുരളിധരൻ. കെ കരുണാകരന്‍റെ പേരിലുള്ള ട്രസ്റ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നിർമ്മാണ കരാറുകാരന്റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ മുരളിധരന്‍റെ പ്രതികരണം. ഈ വിഷയത്തിൽ കെ.കരുണാകരന്റെ കുടുംബത്തിന് പങ്കില്ലെന്നും മുരളിധരന്‍ കോഴിക്കോട് പറഞ്ഞു

വിഷമം അനുഭവിക്കുന്നവരെ സഹായിച്ചിരുന്ന കെ കരുണാകരന്റെ പേരിൽ തുടങ്ങിയ ഈ സ്ഥാപനം കാരണം ഇത്തരമൊരു ദുരനുഭവം ഉണ്ടായതിൽ ദു:ഖം ഉണ്ട്. കെ കരുണാകരന്റെ പേരിന് ആരും ഇനി കളങ്കം വരുത്തരുത്. ഇനി ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ കരുണാകരന്റെ കുടുംബത്തിന് ഉത്തരവാദിത്ത്വമില്ലെന്ന് കെ മുരളിധരൻ പറഞ്ഞു. കരുണാകരന്റെ പേരുപയോഗിച്ച് ഇനി ആരും സാമ്പത്തിക ഇടപാട് നടത്തരുതെന്നും മുതലെടുപ്പ് നടത്തരുതെന്നും മുരളിധരൻ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പിരിവ് നടത്താതെ ചാരിറ്റി നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഉചിതമായ അന്വേഷണം സർക്കാർ നടത്തണമെന്നും കെ മുരളിധരന്‍ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഏത് അന്വേഷണത്തിനും പൂർണ്ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും