കൊവിഡ് വ്യാപനം; മലപ്പുറത്ത് ആക്ഷൻ പ്ലാൻ നടപ്പാക്കും, കടുത്ത നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

Published : May 22, 2021, 07:07 PM IST
കൊവിഡ് വ്യാപനം; മലപ്പുറത്ത് ആക്ഷൻ പ്ലാൻ നടപ്പാക്കും, കടുത്ത നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

Synopsis

ട്രിപ്പിള്‍ ലോക്ക് ലോക്കഡൌണ്‍ നില നില്‍ക്കുന്ന മലപ്പുറത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ  പ്രത്യേക ചുമതലക്ക് നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി  വിജയന്‍. മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 75,000 പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക് ലോക്കഡൌണ്‍ നില നില്‍ക്കുന്ന മലപ്പുറത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ  പ്രത്യേക ചുമതലക്ക് നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്‍റേയും  പൊലീസിന്റേയും നേതൃത്വത്തില്‍ കര്‍ശമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാ നടപടികളും സ്വീകരിക്കാന്‍  പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
പരിശോധമ ശക്തമാക്കാനായി ക്രമസമാധാന വിഭാഗം എഡിജിപി ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്‍   അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക.  കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്  മലപ്പുറം ജില്ലയില്‍ മാത്രമാണ് നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം