സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം 

Published : May 31, 2023, 08:05 AM ISTUpdated : May 31, 2023, 12:43 PM IST
സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം 

Synopsis

കോട്ടയം നഗരസഭയിൽ പുത്തൻതോട് ഡിവിഷനിലെ ഫലം ഇരുകക്ഷികൾക്കും നിർണായകമാണ്. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം നഗരസഭയിൽ പുത്തൻതോട് ഡിവിഷനിലെ ഫലം ഇരുകക്ഷികൾക്കും നിർണായകമാണ്. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമുണ്ടായിരുന്ന നഗരസഭയിൽ ഭരണകക്ഷിയായ യുഡിഎഫിന്‌, ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. നറുക്കെടുപ്പിൽ ജയിച്ച് ഭരിക്കുന്ന നഗരസഭയിൽ, തോൽക്കുന്ന സാഹചര്യമുണ്ടായിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടും. 

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി