
തിരുവനന്തപുരം: ഔഷധി ചെയര്‍മാനും എറണാകുളത്തെ സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കെ ആര്‍ വിശ്വംഭരന്‍റെ സംസ്കാരം ഇന്നു നടക്കും. രാവിലെ 11 മണിക്ക് പച്ചാളം പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.
സംസ്ഥാന സർക്കാരിൽ ഉന്നത പദവികൾ വഹിച്ച വിശ്വംഭരൻ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായാണ് ഒദ്യോഗിക ജീവതം തുടങ്ങിയത്. പിന്നീട് റവന്യൂ വകുപ്പിലെത്തിയ അദ്ദേഹത്തിന് അധികം വൈകാതെ ഐഎഎസ് ലഭിച്ചു. എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായി പ്രവർത്തിച്ച അദ്ദേഹം, കേരള കാർഷിക സർവകശാല മുൻ വൈസ് ചാൻസിലറുമായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam