വിരമിച്ച് ആറ് മാസം, ഉദ്യോഗസ്ഥനെ പഞ്ചായത്ത് അസി. സെക്രട്ടറിയാക്കി ഉത്തരവ്; സാങ്കേതിക പിഴവെന്ന് വിശദീകരണം

By Web TeamFirst Published Jan 28, 2023, 4:43 PM IST
Highlights

ഈ മാസം 17 ന് ഇറങ്ങിയ ഉത്തരവ്  പ്രകാരം സുരേഷ് കുമാർ ജോലിക്ക് ഹാജരാകാത്തതിനെത്തുട‍ർന്ന് കടലുണ്ടി പഞ്ചായത്തധികൃതർ  നടത്തിയ അ്വനേഷണത്തിലാണ് ഇദ്ദേഹം വിരമിച്ചതായി കണ്ടെത്തിയത്.

കോഴിക്കോട്: ജോലിയില്‍ നിന്നും വിരമിച്ചയാളെ  വീണ്ടും പഞ്ചായത്ത് അസി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി  നിയമനം. ജൂലൈയിൽ വിരമിച്ച  തൃശൂർ സ്വദേശി  കെ.എൻ സുരേഷ് കുമാറിന് കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലാണ് ആറ് മാസം കഴിഞ്ഞ് നിയമനം നൽകിയത്. പഞ്ചായത്ത് വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്. സാങ്കേതിക പിഴവാണെന്നാണ് വിശദീകരണം. താൻ വിരമിച്ച കാര്യം അറിയാതെ പ്രമോഷൻ പട്ടികയിയിലെ സീനിയോറിറ്റി പരിഗണിച്ചാകാം ഉത്തരവെന്ന് സുരേഷ് കുമാർ പറഞ്ഞു. 

ഈ മാസം 17 ന് ഇറങ്ങിയ ഉത്തരവ്  പ്രകാരം സുരേഷ് കുമാർ ജോലിക്ക് ഹാജരാകാത്തതിനെത്തുട‍ർന്ന് കടലുണ്ടി പഞ്ചായത്തധികൃതർ  നടത്തിയ അ്വനേഷണത്തിലാണ് ഇദ്ദേഹം വിരമിച്ചതായി കണ്ടെത്തിയത്. പ്രമോഷൻ നൽകി സ്ഥലം മാറ്റിയവരുടെ  പട്ടികയിലെ 33പേരിൽ അവസാനത്തതെതായാണ്  സുരേഷ് കുമാറിന്റെ പേര് നൽകിയിരിക്കുന്നത്. വിവാദത്തിന്റെ ആവശ്യമില്ലെന്നും  പട്ടികനേരത്തെ തയ്യാറാക്കിയതാണെന്നും സുരേഷ് കുമാർ പറഞ്ഞു. എന്നാൽ  ആറ് മാസം മുമ്പ് വിരമിച്ചയാളുടെ പേര് നിയമനപട്ടികയിൽ വരുന്നത് വീഴ്ച തന്നെയാണെന്നാണ്  ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പക്ഷം. 

Read More :  'മറ്റൊരാള്‍ക്കൊപ്പം പോകുന്നു, ദാമ്പത്യം തുടരാൻ താല്പര്യമില്ല'; രത്നവല്ലി കൊലപാതകത്തിന് പിന്നിലെ കാരണം...

click me!